2019 ഓഗസ്റ്റ് മൂന്നാം തീയതി ശ്രീരാം വെങ്കിട്ട രാമൻ മദ്യ ലഹരിയിൽ കാറോടിച്ചുണ്ടായ വാഹന അപകടത്തിൽ പെട്ട് സിറാജ് പത്രത്തിലെ ജേർണലിസ്റ്റ് ആയ കെഎം ബഷീർ കൊല്ലപ്പെടുകയും ശ്രീറാമിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് ശ്രീരാമിനോടൊപ്പം കാറിൽ ഉണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസ്, താനാണ് കാർ ഓടിച്ചതെന്ന് പറയാൻ ശ്രമിച്ചു എങ്കിലും ദൃക്സാക്ഷികൾ അതിനെ എതിർത്തു.
ലാൻഡ് ആൻഡ് സർവേ ഡിപ്പാർട്ട്മെന്റിൽ ഡയറക്ടറായി ശ്രീറാം ജോയിൻ ചെയ്തു വെറും രണ്ട് ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഈ അപകടം. തുടർന്നാണ് ആറുമാസത്തെ സസ്പെൻഷനിൽ പോയത്. സസ്പെൻഷൻ കഴിഞ്ഞ് 2020 മാർച്ചിൽ ഹെൽത്ത് ആൻഡ് സോഷ്യൽ ജസ്റ്റിസിൽ ജോയിൻ സെക്രട്ടറിയായി ജോയിൻ ചെയ്തു. ബഷീറിന്റെ ഫാമിലിയുടെ പ്രതിഷേധം വകവയ്ക്കാതെ ആയിരുന്നു ഈ നിയമനം. പിന്നീട് ശ്രീറാമിനെ ആലപ്പുഴ കളക്ടർ ആക്കിയതിനെത്തുടർന്ന് പത്രപ്രവർത്തകർ അടക്കമുള്ളവർ പ്രതിഷേധിച്ചു. ഒടുവിൽ നിവൃത്തിയില്ലാതെ ആ പദവിയിൽ നിന്നും അദ്ദേഹത്തെ പിൻവലിക്കുകയും കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ ആയി ഓഗസ്റ്റ് ഒന്നിന് നിയമിക്കുകയും ചെയ്തു. ശ്രീറാമിന്റെ പേരിൽ ഇന്നും കേസ് നിലനിൽക്കുമ്പോൾ ഇത്തരം നിയമനങ്ങൾ എങ്ങിനെയാണ് അംഗീകരിക്കുക? വഫ ആണ് കാർ ഓടിച്ചതെന്നാണ് ശ്രീറാം അവകാശപ്പെടുന്നത്. എന്നാൽ താനല്ല ശ്രീറാമാണ്കാറോടിച്ചതെന്ന്അപകടം നടന്നതിന്റെ മൂന്നാം ദിവസം വഫ വ്യക്തമാക്കിയിരുന്നു. ശ്രീറാമിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കും വഫ ക്കെതിരെ പ്രേരണ കുറ്റവുമാണ് ഇപ്പോൾ ചുമത്തിയിട്ടുള്ളത്.
ജില്ലാ കളക്ടർ എന്നാൽ ജില്ല മജിസ്ട്രേറ്റ് കൂടിയാണ്. അത്തരമൊരു വ്യക്തി കുറ്റാരോപിതനായാൽ അത് തെളിഞ്ഞ ശേഷം അല്ലേ തിരിച്ച് സർവീസിലേക്ക് കയറേണ്ടത്? ഇന്നും തനിക്കെതിരെയുള്ള നരഹത്യാ രോപണം തെറ്റാണെന്ന് തെളിയിക്കാൻ ശ്രീറാമിന്ക ഴിഞ്ഞിട്ടില്ല. കുറ്റപത്രം പൂർത്തിയാക്കി കേസ് കോടതിയിൽ എത്തിയിട്ടുപോലും ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്. നരഹത്യക്കു- അത് മനപ്പൂർവമായാലും അല്ലെങ്കിലും - അന്വേഷണത്തിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ, ഇവിടെ അദ്ദേഹം ജില്ലാ മജിസ്ട്രേറ്റ് ആണ്, വീണ്ടും ജോലിയിൽ തിരിച്ചെടുക്കുക എന്നത് നിയമവിരുദ്ധമാണ് എന്നാണ് സാമാന്യബുദ്ധിയിൽ തോന്നുക. തന്റെ പേരിലുള്ള കുറ്റം തെറ്റാണെന്നും, താൻ കുറ്റ വിമുക്തനാണെന്നും തെളിയിക്കാൻ ആദ്യം കഴിയണം. അതിനുശേഷം മാത്രമേ സർവീസിൽ തിരിച്ചെടുക്കാവൂ. സാധാരണ ഒരു സർക്കാർ ജോലിക്ക് പോലും ജോലിയിൽ പ്രവേശിക്കും മുമ്പ് പോലീസ് വെരിഫിക്കേഷൻ നടത്താറുണ്ട്. ഇക്കാലത്ത് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു ഉടൻ തന്നെയും പോലീസ് വെരിഫിക്കേഷൻ നടക്കാറുണ്ട്.എങ്ങിനെ ആയാലും പോലീസ് വെരിഫിക്കേഷൻ പൂർത്തിയാകും വരെ ഡെയിലി വേജസ് ആയി മാത്രമേ കണക്കാക്കു. ഉദ്യോ ഗാർത്ഥിക്കെതിരെ എന്തെങ്കിലും ക്രിമിനൽ കേസുകൾ നിലവിലുണ്ടോ എന്ന് അന്വേഷിക്കലാണ് ഇതിലൂടെ . ഏതെങ്കിലും കേസുകൾ നിലവിലുണ്ട് എങ്കിൽ, അതിൽനിന്നും കുറ്റവിമുക്തനായ ശേഷം അയാൾക്ക് ജോലിയിൽ ജോയിൻ ചെയ്യാവുന്നതാണ്. എന്നാൽ അയാളുടെ പേരിലുള്ള കുറ്റം ശരിയാണെന്ന് തെളിയുകയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്താൽ പിന്നീട് സർക്കാർ ഉദ്യോഗത്തിന് ഇയാൾ അർഹനായിരിക്കില്ല. അതായത് ഒരു കുറ്റം ആരോപിക്കപ്പെട്ടാൽ, കുറ്റാരോപിത നല്ല എന്ന് തെളിയിച്ചതിനുശേഷം മാത്രമേ സർക്കാർസർവീസിൽ കയറാൻ സാധിക്കുകയുള്ളൂ. പക്ഷേ ഇവിടെ, ശ്രീറാമിന് എതിരെ ഉള്ള കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ എത്തുകയോ, താൻ കുറ്റവാളി അല്ല എന്ന് തെളിയിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും അന്വേഷണത്തിൽ ഇരിക്കുന്ന ക്രിമിനൽ കേസിലെ പ്രതിയായ ശ്രീറാമിനെ എങ്ങനെയാണ് പുതിയ തസ്തികകളിൽ നിയമിക്കാൻ സർക്കാറിന് കഴിയുന്നത്? ആരോപണ വിധേയൻ ആണെങ്കിൽ മാറ്റിനിർത്തി അന്വേഷണം നടത്തിയ ശേഷം മാത്രം മറ്റ് പദവികൾ നൽകാം . പക്ഷേ ഇവിടെ ശ്രീറാമിന്റെ കാര്യത്തിൽ നടക്കുന്നത് അങ്ങനെയൊന്നുമല്ല. എന്തുകൊണ്ടാണ് സർക്കാർ ഇത്തരം ഒരു പ്രത്യേക പരിഗണന കൊടുക്കുന്നത്? ശ്രീറാമിനെ മാറ്റിനിർത്താൻ എന്തിനാണ് സർക്കാർ ഭയപ്പെടുന്നത്? അതറിയണമെങ്കിൽ അല്പം പുറകോട്ടു പോകേണ്ടിവരും.
വിദ്യാഭ്യാസത്തിൽ അതിബുദ്ധിമാനായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് നേടിയശേഷം ഒറീസയിലെ കട്ടക്ൽ ഉള്ള എസ് സി ബി മെഡിക്കൽ കോളേജിൽ നിന്നായിരുന്നു ജനറൽ മെഡിസിനിൽ എംഡി ചെയ്തത്. 2012 നടന്ന സിവിൽ സർവീസ് പരീക്ഷയിൽ ഐഎ എസിൽ രണ്ടാം റാങ്കുകാരൻ ആയിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. ജനക്ഷേമപരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്നതായിരുന്നു ഒരു ഐഎഎസ് കാരൻ എന്ന നിലയിൽ ശ്രീറാമിന്റെ ലക്ഷ്യം. 2016ൽ ദേവികുളം സബ് കളക്ടർ ആയിരിക്കെ, മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ക്കെതിരെ ശക്തമായ നടപടികളാണ് ശ്രീറാം എടുത്തത്. ഇത് അദ്ദേഹത്തെ പൊതുജനങ്ങളുടെ ഇടയിൽ ഏറെ സ്വീകാര്യനാക്കി. അന്യായമായ കയ്യേറ്റങ്ങളും അഴിമതിയും അദ്ദേഹം എതിർത്തു. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടന കയ്യടക്കി വെച്ചിരുന്ന നൂറുകണക്കിന് ഏക്കർ ഭൂമിയാണ് അദ്ദേഹം കഠിന ശ്രമത്തിലൂടെ ഒഴിച്ചെടുത്തത്. പാപ്പാത്തി ചോലയിലെ കൂറ്റൻ കോൺക്രീറ്റ് കുരിശ് പൊളിച്ചുമാറ്റിയതും ശ്രീറാമിന്റെ നേതൃത്വത്തിൽ ആയിരുന്നു. ഒപ്പം കയ്യേറ്റ ഭൂമിയിലെ കുടിലുകളും പൊളിച്ചു. ഇതോടെയാണ് അദ്ദേഹത്തിന് സബ് കളക്ടർ പദവി നഷ്ടമായത്. തുടർന്ന് ലാൻഡ് ആൻഡ് സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിതനായി.
അനധികൃത കയ്യേറ്റങ്ങൾക്കും കുടി ഒഴിപ്പിക്കലുകൾക്കും എതിരെ പ്രവർത്തിക്കുന്ന ഒരാളെ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരു 😊 സംഘടനയും വച്ചുകൊണ്ടിരിക്കില്ല. അതുകൊണ്ടാവും ശ്രീറാമിനെ സബ് കളക്ടർ സ്ഥാനത്ത് നിന്നും മാറ്റാൻ സർക്കാർ നിർബന്ധിതമായത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് അറിയാവുന്ന പല രഹസ്യങ്ങളും പുറത്തായാലോ എന്ന പേടി ആർക്കൊക്കെയോ ഉണ്ട്. 2016 ൽ മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ക്കെതിരെ ശ്രീറാം നടത്തിയ ശക്തമായ നടപടികളെ മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ അഭിനന്ദിച്ചിരുന്നു. എന്നാൽ അവിടുത്തെ സിപിഎം,എംഎൽഎയായ എസ് രാജേന്ദ്രൻ, മന്ത്രി എംഎം മണി തുടങ്ങിയവർ വളരെ നിശിതമായാണ് ശ്രീറാമിനെ വിമർശിച്ചത്. ഒപ്പം ഭീഷണികൾ ഉയർത്താനും അവർ തയ്യാറായി. അങ്ങനെ പല രാഷ്ട്രീയക്കാരുടെയും ഇടപെടലുകൾ മൂലമാണ് അന്ന് ശ്രീറാമിനെ അവിടെ നിന്നും മാറ്റി ഡയറക്ടറായി തിരുവനന്തപുരത്ത് നിയമിക്കുന്നത്. അന്ന് ശ്രീറാമിനെതിരെ പ്രവർത്തിച്ച രാഷ്ട്രീയക്കാർക്ക് ഇപ്പോഴത്തെ സർക്കാരിലും വലിയ സ്വാധീനമുണ്ടെന്ന് നമുക്ക് അറിയാം. എന്നിട്ടും എന്തുകൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമിനെ സംരക്ഷിക്കാൻ സർക്കാർശ്രമിക്കുന്നത്?
അപ്പോൾ സർക്കാർ ഭയക്കുന്ന എന്തോ ശ്രീറാം വെങ്കിടറാമിന്റെ കയ്യിൽ ഉണ്ട്. അല്ലെങ്കിൽ സ്വന്തം അണികൾക്ക് പോലും താല്പര്യമില്ലാത്ത ആളെ ഉന്നതസ്ഥാനത്ത് ഇരുത്തുകയില്ലല്ലോ. അദ്ദേഹത്തിന് എതിരെയുള്ള കേസിന്റെ ഈ മെല്ലെ പോക്കിനും ഇതുതന്നെയാണ് കാരണം.
ലഹരിയിൽകാറിന്റെ ബാലൻസ് തെറ്റി ബൈക്കിൽ ഇടിച്ചു ബഷീർ വീഴുകയുണ്ടായി. അപ്പോൾ ഒരു ഡോക്ടർ എന്ന നിലയിൽ ശ്രീറാം, ബഷീറിന് പ്രാഥമിക ചികിത്സ നൽകുകയും ഹോസ്പിറ്റലിൽ എത്തിക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്തു. എങ്കിലും ചെയ്ത കുറ്റം ഇല്ലാതാകുന്നില്ല. ശിക്ഷ ലഭിക്കുന്നത് അസാമാന്യനായ, മിടുമിടുക്കനായ ഒരു ഐഎഎസ് ഓഫീസർക്കാണ്ആണ് എങ്കിൽ പോലും അത് അദ്ദേഹത്തിന് ലഭിച്ചേ മതിയാകൂ. കാരണം ഇത് ഒരു ജനായത്ത ഭരണ രാഷ്ട്രമാണ് . കുറ്റം ചെയ്തവർ ആരായാലും അവർ ശിക്ഷയ്ക്ക് അർഹരാണ്. അതിൽ രാഷ്ട്രീയക്കാർ എന്നോ സർക്കാർ ഉദ്യോഗസ്ഥർ എന്നോ സാധാരണക്കാർ എന്നോ ഭേദം ഉണ്ടാവാൻ പാടില്ല . ഒപ്പം കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബത്തിനും നീതി ലഭിക്കണം.
No comments:
Post a Comment